നെറ്റ്‌വര്‍ക്ക് തകരാര്‍ പരിഹരിച്ചു; കേരളത്തില്‍ തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു

single-img
13 April 2021

കേരളത്തില്‍ ഇ- പോസ് മെഷീനിലെ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം തടസപ്പെട്ട റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു. മെഷീനിലെ നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം ഒന്നേകാല്‍ മണിക്കൂറാണ് വിതരണം തടസപ്പെട്ടത്. വിഷു ദിവസത്തിന്റെ തലേദിവസം ഇ- പോസ് യന്ത്രം പണിമുടക്കിയത് റേഷന്‍ വ്യാപാരികളെയും കടയുടമകളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ ആറേകാല്‍ വരെയാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ- പോസ് യന്ത്രങ്ങളില്‍ നെറ്റ് വര്‍ക്ക് ലഭിക്കാതെ വന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും റേഷന്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ ഇത് തര്‍ക്കങ്ങള്‍ക്കും കാരണമായി.