മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

single-img
13 April 2021

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂർണ്ണമായ മൂല്യങ്ങൾ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. എല്ലാ ഭേദ ചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.