വീണ്ടും വിവാദം; വീണ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസ് വാഴത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

single-img
12 April 2021

തലസ്ഥാനത്തെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസ് വാഴത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വീണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ തൂക്കിവിറ്റത് വിവാദമായ പിന്നാലെയാണ് പേരൂർക്കടയിലെ വാഴത്തോട്ടത്തില്‍ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പേരൂർക്കട വാർഡിൽ വിതരണം ചെയ്യാൻ നൽകിയ നോട്ടീസുകളാണ് ഉപേക്ഷിച്ചത് എന്നാണ് നിലവിലെ വിലയിരുത്തൽ. ഏതാനും ദിവസം മുന്‍പ് നന്ദൻകോട്ടെ ആക്രിക്കടയിൽ നിന്നും വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു. ഇതില്‍ കുറ്റക്കാര്‍ എന്ന് കണ്ട പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.