പത്ത് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശമുണ്ടാകില്ലെന്ന് സൂചന: തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും

single-img
12 April 2021

ഇത്തവണത്തെ തൃശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ ആലോചന. പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമനുവദിക്കില്ല. ഇലഞ്ഞിത്തറ മേളം കാണാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കും. അതേസമയം പൂരത്തിന്റെ ചടങ്ങുകളില്‍ മാറ്റമുണ്ടാകില്ല.

ഏപ്രില്‍ 23 ന് നടക്കുന്ന തൃശൂര്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.