വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റില്‍ ട്രോള്‍ നിറയുന്നു

single-img
12 April 2021

മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത പിന്നാലെ കെഎം ഷാജി ചായ കുടിക്കുന്ന ചിത്രം ട്രോളാക്കി ഇടതുമുന്നണിയുടെ അനുകൂലികള്‍.

സ്വന്തം വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ ആത്മവിശ്വാസത്തോടെ കെ എം ഷാജി ചായ കുടിക്കുന്ന ചിത്രം യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

“വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ ടി ജലീലിനെ പരിഹസിക്കുന്നതും.” എന്നായിരുന്നു അദ്ദേഹം ഇതിനൊപ്പം എഴുതിയത്. എന്നാല്‍ രാഹുലിന്റെ പോസ്റ്റിന് താഴെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഇടത് അനുകൂലികള്‍.

“”ആദ്യം പറഞ്ഞ്‌ അമ്പത്‌ ലച്ചം ന്ന് പിന്നെ പറയുന്നു അരക്കോടീന്ന്. ഇപ്പോ മനസിലായില്ലെ ഇത്‌ കള്ളക്കഥയാണെന്ന്.! അഷ്‌റഫ്‌ പച്ചപ്പട- ഇതാണ് കമന്റിന്റെ ഒരു സാമ്പിള്‍.

https://www.facebook.com/rahulbrmamkootathil/photos/a.182914128980899/816325602306412