കേന്ദ്രസേനവോട്ടര്‍മാരെ ഭയപ്പെടുത്തുന്നുവെന്നും വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള മമതയുടെ വിമര്‍ശനം ഖേദകരം : ഗവർണർ

single-img
12 April 2021

ബംഗാളിൽ കേന്ദ്ര സേനവിന്യാസത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന മമതക്ക് മറുപടിയുമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. കേന്ദ്രസേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകള്‍ നിയമവാഴ്ച്ചയ്ക്ക് എതിരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാനുസൃതമായി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് മമതയുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി.

അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉന്നതപദവിയിലുള്ളവര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കൂച്ച്ബിഹാറില്‍ വെടിവയ്പ്പുണ്ടായ ശേഷം ഗവര്‍ണര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രതികരിച്ചത്.

ബംഗാളിലെ വോട്ടെടുപ്പ് ഇത്തവണ വിശ്വാസ്യത നിറഞ്ഞതും ഏറെക്കുറെ സമാധാനപൂര്‍ണവുമാണെന്ന് ഗവര്‍ണര്‍. കന്നിവോട്ടര്‍മാര്‍ക്കും യുവാക്കള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെട്ടു. ചില അനിഷ്ടസംഭവങ്ങളുണ്ടായി. കേന്ദ്രസേന വോട്ടര്‍മാരെ ഭയപ്പെടുത്തുന്നുവെന്നും വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള മമത ബാനര്‍ജിയുടെയും ടിഎംസിയുടെയും ആരോപണത്തിന് ഗവര്‍ണറുടെ മറുപടി പറഞ്ഞു.