റഷ്യയുടെ സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നൽകാൻ വിദഗ്ദ സമിതിയുടെ അനുമതി

single-img
12 April 2021
sputnik v

റഷ്യയുടെ സ്പുട്നിക് വാക്സിന്(Sputnik V) രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ദസമിതി ശുപാർശ ചെയ്തു. ശുപാര്‍ശ ഡിസിജിഐ(Drug Controller General of India)യ്ക്ക് കൈമാറി.

ഹൈദരാബാദിലെ റെഡ്ഡീസ്(Dr Reddy’s) ലബോറട്ടറിയുമായി സഹകരിച്ചാണ് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രനീക്കം.

മോഡേണയും ഫൈസറും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫലപ്രാപ്തിയുള്ള വാക്സിനാണ് സ്പുട്നിക്. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിൻ്റെ ഫലപ്രാപ്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 19-നാണ് സ്പുട്നിക് വാക്സിന് അടിയന്തിര ഉപയോഗ അനുമതി തേടി റെഡ്ഡീസ് ലബോറട്ടറി അപേക്ഷ സമർപ്പിച്ചത്. നിലവിൽ ക്ലിനിക്കൽ ട്രയലിൻ്റെ മൂന്നാം ഘട്ടത്തിലാണ് സ്പുട്നിക് വാക്സിൻ.

Sputnik Vaccine approved in India