വിജിലന്‍സ് റെയ്ഡ്; കെഎം ഷാജിയുടെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെത്തി

single-img
12 April 2021

മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തി. അഴീക്കോട്ടെ വീട്ടിൽ നിന്നും കണ്ടെത്തിയ അനധികൃത പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഇന്ന് പുലർച്ചെ ഏഴ് മണിക്കാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്. ഒരേസമയം കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലുമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന നടന്നത്.

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. അതുപോലെതന്നെ വീടിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.കെ എം ഷാജിയുടെ സമ്പത്തിൽ വലിയ വർദ്ധന ഉണ്ടായെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.