കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതാരംഭം

single-img
12 April 2021

കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കുന്നു. ഇന്ന് കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന്പ്രഖ്യാപനം ഉണ്ടായത്. നീണ്ട പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്.

നാടാകെ പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍.കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.