പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

single-img
12 April 2021

കാസര്‍ഗോഡ് ജില്ലയിലെ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തില്‍ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നലെ മന്‍സൂറിന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും.

രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.