കള്ളം പറയരുത്, വിദ്വേഷം പരത്തരുത്,കൊല്ലരുത്; പ്രധാനമന്ത്രിക്ക് മൂന്ന് ഉപദേശങ്ങളുമായി മഹുവ മൊയ്ത്ര

single-img
12 April 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പശിമ ബംഗാൾ മുഖ്യമന്ത്രി മമതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി എത്തിയത്. രാജ്യത്തിന്റെ ജവാന്‍മാരെ നിന്ദിക്കരുതെന്നായിരുന്നു മമതയോട് മോദി പറഞ്ഞത്.ഇതിനോട് പക്ഷെ, ആദ്യം കള്ളം പറഞ്ഞുകൂട്ടുന്നത് നിര്‍ത്തണമെന്നാണ് മഹുവ നൽകിയ മറുപടി.

ദയവായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കൾ എല്ലാ ദിവസവും രാവിലെ ഉണരുക, ഇനിപ്പറയുന്നവ ചൊല്ലുക: കള്ളം പറയരുത്, വിദ്വേഷം പരത്തരുത്, കൊല്ലരുത്,” മഹുവ പറഞ്ഞു. രാജ്യത്തിന്റെ ജവാന്മാരുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്ന ബി ജെ പിയാണ് ജവാന്മാരോട് ആത്യന്തികമായി അനാദരവ് കാണിക്കുന്നതെന്നും മഹുവ ആരോപിച്ചു.