കൊവിഡ് വ്യാപനം രൂക്ഷം; ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

single-img
12 April 2021

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുകയും രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുകയും ചെയ്ത സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടും ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ എട്ട് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.

ബംഗ്ലാദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നതോടെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് വൈറസ് വ്യാപിക്കുന്നതിനെ നിയന്ത്രിക്കാന്‍ വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതെന്ന് ബംഗ്ലാദേശ് പൊതുകാര്യ മന്ത്രി ഫറാദ് ഹുസൈന്‍ അറിയിച്ചു.