കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ സുരക്ഷയ്ക്ക് മുന്‍കരുതലെടുക്കണം

single-img
12 April 2021

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതല്‍ നാല് ദിവസത്തേക്കാണ് അറിയിപ്പുള്ളത്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ സുരക്ഷയ്ക്ക് മുന്‍കരുതലെടുക്കണം. മുന്നറിയിപ്പ് ശരിവെച്ച് ഇന്നലെ തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയിലെ പള്ളിക്കലില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. ഏപ്രില്‍ 14 മുതല്‍ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും.