ആലപ്പുഴ കൈനകരിയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

single-img
12 April 2021

ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായാണ് പുന്നമട അഭിലാഷ്.

ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് അഭിലാഷ് ആക്രമിക്കപ്പെട്ടത്. അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ വീടുകയറി ആക്രമിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മജുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.