സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി, പവന് വില 34,840 രൂപ

single-img
12 April 2021

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം പവന് 120 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ സ്വര്‍ണത്തിന്റെ വില 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1600 രൂപയാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. വിവാഹ സീസണായതോടെ ആവശ്യം വര്‍ധിച്ചതുമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.