കൊവിഡ് വാക്‌സിനുവേണ്ടി യാചിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന് അരവിന്ദ്കെജ്രിവാള്‍

single-img
12 April 2021

കേന്ദ്രം അനുവദിച്ചാല്‍ ഡല്‍ഹി സര്‍ക്കാര്‍ വീടുതോറും വാക്‌സിനേഷന്‍ നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി യാചിക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാണെന്നും പത്ത് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് കൈവശമുള്ളത്.

കൊവിഡിന്റെ നാലാം തരംഗം ഡല്‍ഹിയില്‍ ശക്തമാകുകയാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ കൊവിഡിനെതിരെയുള്ള പ്രതിരോധം വാക്‌സിന്‍ കാര്യക്ഷമമായ രീതിയില്‍ വിതരണം ചെയ്യുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

10,774 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.