കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

single-img
12 April 2021

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഗവര്‍ണര്‍ മല കയറിയത്. ഇളയ മകന്‍ കബീര്‍ ആരിഫും ഗവര്‍ണര്‍ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തി. വലിയ നടപ്പന്തലിന് മുന്നില്‍ ഗവര്‍ണറെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധി ഗവര്‍ണര്‍ ദര്‍ശിച്ചു.

മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ ചന്ദന തൈ നട്ടു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പരിപാടിയിലും പങ്കെടുത്ത ശേഷമാകും ഗവര്‍ണര്‍ മലയിറങ്ങുക.