പെട്രോൾ പമ്പിൽ വച്ച് വാക്കുതർക്കം; മധ്യസ്ഥതക്കെത്തിയ യുവാവിനുൾപ്പെടെ 2 പേർക്ക് കുത്തേറ്റു

single-img
12 April 2021

ഞായറാഴ്ച രാത്രി കൊല്ലം കരുനാഗപ്പള്ളിയിൽ ആലുംപീടികയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആലുംപീടികയ്ക്കു സമീപമുള്ള പെട്രോൾ പമ്പിലായിരുന്നു സംഭവം.

കായംകുളം, പുതുപ്പള്ളി ഭാഗത്തുനിന്നും എത്തിയ സംഘവും പ്രദേശവാസികളുമായി പെട്രോൾ പമ്പിൽ വച്ച് വാക്കുതർക്കമുണ്ടായി. സംഭവം കണ്ട് തർക്കം പറഞ്ഞു തീർക്കാനെത്തിയ ആയിരംതെങ്ങ് പൂത്തേഴത്ത് വീട്ടിൽ ഉമേഷിനും പ്രദേശവാസിയായ നിഥിനുമാണ് കുത്തേറ്റത്. ഇവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു. പുതുപ്പള്ളിയിൽ നിന്ന് എത്തിയ അക്രമി സംഘത്തിൽപ്പെട്ട അനീഷ് എന്നയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.