ജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ല; പൂരം ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും മാറ്റിവെക്കണം: ഐഎംഎ

single-img
12 April 2021

ഇത്തവണ നിയന്ത്രണങ്ങളോടെ തൃശ്ശൂര്‍ പൂരം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരം ഉൾപ്പെടെയുള്ള എല്ലാവിധ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും ഇതുപോലുള്ള ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ പറഞ്ഞു.

സ്വന്തം പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം കേരളത്തിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐഎഎ വാര്‍ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും കോഴിക്കോട് പോലുള്ള ജില്ലകളിൽ കൊവിഡ് ബെഡുകൾ നിറയുകയും ചെയ്ത സാഹചര്യത്തിലാണ് ഐ എം എ നിലപാട് വ്യക്തമാക്കിയത്.