ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിൽ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കും: അമിത് ഷാ

single-img
11 April 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു ബി ജെ പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ നിന്ന് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ശാന്തിപൂരില്‍ ചേര്‍ന്ന പൊതുറാലിക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.

കേന്ദ്രത്തിന് കീഴിലെ സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് ബംഗാളില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് അമിത് ഷാ ആരോപിച്ചു. സീത്ലാകുച്ചില്‍ സി ഐ എസ്എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്തതെന്നും ഷാ ആരോപിക്കുകയുണ്ടായി.

മുൻപ് തന്നെ ബംഗാളിൽ നടക്കുന്ന ആക്രമണത്തിന് മമതയെ പഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. സമൂഹത്തിലെ താഴെത്തട്ടില്‍ നിന്ന് ലഭിക്കുന്ന ജനപിന്തുണയില്‍ മമത ബാനര്‍ജിയും ഗുണ്ടകളും അസ്വസ്ഥരാണെന്നും മോദി പറഞ്ഞു.