കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം

single-img
11 April 2021

കരിപ്പൂരില്‍ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂര്‍ ദുബായ് സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. പല സമയം മാറ്റിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയത്.

ഇന്നലെ രാത്രി 7.50നായിരുന്നു കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം രാത്രി 11.40ലേക്ക് മാറ്റിയെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാര്‍ പക്ഷെ വീണ്ടും നിരാശരായി. ഞായറാഴ്ച രാവിലെ 8 മണിക്ക് വിമാനം പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് രാത്രിയിലേയ്ക്ക് വീണ്ടും സമയക്രമം മാറ്റി. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതോടെ കടുത്ത പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തുകയായിരുന്നു.സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.