കോൺഗ്രസിൽ അഴിച്ചുപണി ആവശ്യം; ആജ്ഞാശക്തിയുളളവർ നേതാവാകണം: കെ സുധാകരൻ

single-img
11 April 2021

കോൺഗ്രസിൽ അടിയന്തിരമായി അഴിച്ചുപണി വേണമെന്ന് കെ സുധാകരൻ എം.പി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി കെ പി സി സി പ്രത്യേക സമിതിയെ നിയോഗിക്കണം. പല സ്ഥലങ്ങളിലും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയെന്ന ആക്ഷേപമുണ്ട്. ആജ്ഞാശക്തിയുള്ളവർ നേതാക്കളാകണമെന്നും സുധാകരൻ പറഞ്ഞു. ഇത്തവണ മുന്നണിയുടെ പ്രചാരണത്തിൽ പോരായ്മ ഉണ്ടായി.

മലബാര്‍ മേഖലയില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലീം ലീഗ് നേതാക്കളാരും വന്നില്ല. ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നവരെ പ്രചാരണത്തിന് കിട്ടിയില്ലെന്നും രാഹുൽഗാന്ധിയുടെ വരവ് മാത്രമാണ് യു ഡി എഫിന് അവസാനനിമഷം മേൽക്കൈ നേടിത്തന്നതെന്നും സുധാകരൻ പറഞ്ഞു.