ഞാനും അല്ലിയും രാജസ്ഥാനൊപ്പം; സഞ്ജു സാംസണ് വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

single-img
11 April 2021

ഐപിഎൽ ടൂർണമെന്റിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ് വിജയാശംസകള്‍ നേര്‍ന്ന് നടൻ പൃഥ്വിരാജ്. തിങ്കളാഴ്ച രാജസ്ഥാന്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് താരത്തിന്‍റെ ആശംസ എത്തിയത്.

നാളത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍. രാജസ്ഥാന്‍ ടീമിന്റെ ജേഴ്സി പങ്കുവെച്ച് കൊണ്ടാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. സഞ്ജു ടീം ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്‍റെ ഔദ്യോഗിക ജേഴ്സിയും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും ടീം ഗിഫ്റ്റായി നൽകിയിരിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/310905973735296