ഇത്തവണയെങ്കിലും ഒന്ന് വിരിഞ്ഞ് കിട്ടിയാല്‍ മതി; ‘ഒരു താത്വിക അവലോകനം’ ഗാനം പുറത്ത് വന്നു

single-img
11 April 2021

സമകാലിക ഇന്ത്യന്‍- കേരളാ രാഷ്ട്രീയം വിഷയമാക്കിയ ആക്ഷേപഹാസ്യ സിനിമയായ ‘ഒരു താത്വിക അവലോകന’ത്തിലെ ഗാനം പുറത്തിറങ്ങി. ‘ആന പോലൊരു’ എന്ന് ആരംഭിക്കുന്ന ഗാനത്തിൽ ചേർത്തിരിക്കുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡയലോഗുകൾ കൂടി ചേര്‍ത്തിട്ടുണ്ട്. സിനിമയുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

അഖില്‍ മാരാര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിർമിക്കുന്നത്. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.