ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: പിസി ജോര്‍ജ്

single-img
11 April 2021

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എം എല്‍ എ. ഇടതുമുന്നണിയും യു ഡി എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ് ലാമിക രാജ്യമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ എച്ച് ആര്‍ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ സുപ്രീം കോടതിഇവിടെ ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. പക്ഷെ അത് തെറ്റാണ് ലവ് ജിഹാദ് ഉണ്ട്. ഈ പോക്ക് അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപ്പെടില്ല,എന്നാൽ, ഹിന്ദുരാഷ്ട്രമാക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്.

അത്തരത്തിലുള്ള പ്രശ്‌നം താന്‍ തന്നെ സഹിച്ചുകൊള്ളാം എന്നും പി സി ജോര്‍ജ് പറഞ്ഞു. ലവ് ജിഹാദ് ഉൾപ്പെടെയുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.