വ്യവസായി എം.എ.യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി

single-img
11 April 2021

എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വ്യവസായി എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന വ്യവസായിയുടെ കുടുംബം സുരക്ഷിതരാണ്.

ഹെലികോപ്റ്റര്‍ സേഫ് ലാന്റ് ചെയ്യുകയായിരുന്നു. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.