കുവൈത്തിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് മെയ് പകുതിവരെ

single-img
11 April 2021

കുവൈത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു .റമദാന്‍ കഴിയുന്നത് വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും .വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് മെയ് പകുതിവരെയെങ്കിലും തുടരുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുപ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 10804 രോഗ ബാധയും 74 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്കയോടെയാണ് അധികൃതര്‍ നോക്കികാണുന്നത്. ഈ സാഹചര്യത്തിലാണ് നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാന്‍ കഴിയുന്നത് വരെയെങ്കിലും തുടരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.