ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

single-img
11 April 2021

ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 839 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,69,275 ആയി. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. എന്നാല്‍ പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ദൗര്‍ലഭ്യതയെകുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സമയമായെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു.