വാക്‌സിന്‍ കൊടുക്കുന്നതിലെ പ്രായപരിധി നീക്കം ചെയ്യണമെന്ന് അരവിന്ദ് കേജരിവാള്‍

single-img
11 April 2021

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ പ്രായപരിധി നീക്കം ചെയ്യണമെന്ന് പല തവണ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രായപരിധി നിശ്ചയിക്കുന്നത് സുതാര്യമായ കാര്യമല്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ 65% രോഗികളും 35 വയസിനു താഴെയുള്ളവരാണ്. അത് കൊണ്ട് തന്നെയാണ് പ്രായപരിധി എടുത്തുകളയണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. പക്ഷേ വിഷയത്തില്‍ കേന്ദ്രം ഇത് വരെ മറുപടി തന്നില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഇത് വരെ ഏഴ് ലക്ഷത്തി പതിനാലായിരത്തി നാനൂറ്റി ഇരുപത്തി മൂന്ന് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച് വൈറസുകള്‍ വ്യാപിക്കുന്നതിന്‍ ഡല്‍ഹി സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.