പ്രായപരിധി നിശ്ചയിക്കാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് സിതാറാം യെച്ചൂരി

single-img
10 April 2021

രാജ്യത്ത് പ്രായപരിധി നിശ്ചയിക്കാതെ എല്ലാവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . കടുത്ത വാക്സിന്‍ ക്ഷാമമുണ്ടെന്ന് പല സംസ്ഥാനവും പരാതിപ്പെടുന്നുണ്ട്. രാജ്യത്ത് എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വാക്സിനേഷന്‍ പദ്ധതിക്ക് കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ രൂപം നല്‍കണം. പ്രധാനമന്ത്രി അലംഭാവം വെടിയണം– യെച്ചൂരി ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും ഒരേപോലെ പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാല്‍, വാക്സിന് ക്ഷാമമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. വാക്സിന്‍ വിതരണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രതികരണം.