ഇത് സുരഭി തന്നെയോ; വൈറലായി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍

single-img
10 April 2021

സോഷ്യൽ മീഡിയയിൽ നടി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. മുൻപൊക്കെ ശരീരം അധികം ശ്രദ്ധിക്കാത്ത ആളായിരുന്നു സുരഭി. പക്ഷെ ഇപ്പോൾ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു. ‘ശരീരം ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വര്‍ക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്.

പക്ഷെ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോള്‍, അവിടെ ഡിക്യുവിന്റെ പേഴ്‌സനല്‍ ട്രെയിനര്‍ അരുണ്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി.’

അതിന് ശേഷം ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു.പിന്നാലെയാണ് സുഹൃത്തും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു. ‘-സുരഭി പറയുന്നു.

https://www.facebook.com/SurabhiLakshmiActress/posts/2955681654651442