സ്പീക്കറെ ചോദ്യം ചെയ്ത നടപടി ഖേദകരവും ദുഖകരവും: വി എം സുധീരൻ

single-img
10 April 2021

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ ഡോളർ കടത്തുകേസിൽ സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഖകരവുമാണെന്ന് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. ലോകായുക്ത പുറപ്പെടുവിച്ച പരാമർശത്തിൽ മന്ത്രി കെ ടി ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു. ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാൻ പാടില്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുന്നു.

അതുകൊണ്ടുതന്നെ അവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ് എന്നും വി എം സുധീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.