പതിനേഴാം നൂറ്റാണ്ടിലെ “മുള്‍ക്കിരീടധാരണ” എണ്ണഛായാചിത്രത്തിന്റെ ലേലം നിര്‍ത്തിവച്ച്‌ സ്പാനിഷ് സര്‍ക്കാര്‍

single-img
10 April 2021

പതിനേഴാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ട എണ്ണഛായാചിത്രത്തിന്റെ ലേലം നിര്‍ത്തിവച്ച്‌ സ്പാനിഷ് സര്‍ക്കാര്‍. കൃത്യമല്ലാത്ത ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാരവാജിയോയുടെ കലാസൃഷ്ടിയാകാമെന്ന സംശയത്തിന്മേലാണ് ലേലം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം വില്പന നിര്‍ത്തിവച്ചത്.

ഇറ്റലിയിൽ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അതി പ്രശസ്തനായ ഒരു ചിത്രകാരനായിരുന്നു കാരവാജിയോ. മതപരമായ ധാരാളം ജീവന്‍തുടിയ്ക്കുന്ന കലാസൃഷ്ടികള്‍ അദ്ദേഹത്തിന്റേതായുണ്ട്. “മുള്‍ക്കിരീടധാരണം” എന്ന് പേര് നല്‍കിയിരിക്കുന്ന പൈന്റിങ്ങാണ് ലേലം ചെയ്യുന്നതില്‍ നിന്നും തടഞ്ഞത്.

തലയിൽ നിന്നും രക്തം വാര്‍ന്നൊലിയ്ക്കുന്ന യേശുവായിരുന്നു ചിത്രത്തില്‍. അതേസമയം, ഹോസെ ഡി റിബെര എന്ന സ്പാനിഷ് ചിത്രകാരന്റെ കലാസൃഷ്ടിയാണെന്ന ധാരണയിലാണ് ഈ പെയിന്റിംഗ് ആദ്യം ലേലത്തിന് വച്ചത്. തെറ്റ് മനസിലായതാണ് ലേലം നിർത്തിവെക്കാൻ കാരണം.