അവിഹിത ബന്ധം ആരോപിച്ച് പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

single-img
10 April 2021

രാജ്യ തലസ്ഥാനത്ത് പൊതുനിരത്തില്‍ ഭാര്യയെ ഇരുപത്തിയഞ്ചുതവണ കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. ഡല്‍ഹിയില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. 26വയസുള്ള നിലു എന്ന യുവതിയെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്.

ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള ബുദ്ധവിഹാറില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. പൊതുനിരത്തില്‍ ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

യുവതി ആക്രമിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിലുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവരെ ആക്രമിക്കുമെന്ന് ഹരീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വിവാഹ ദല്ലാളായാണ് ഹരീഷ് ജോലി ചെയ്യുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.