വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

single-img
10 April 2021

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
നാല് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്റെ മൃതദേഹം കണ്ടെത്തിയത്.