സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു

single-img
10 April 2021

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അറിയിപ്പ്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനിടെ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് ഇന്ന് പരിശോധന നടത്തിയിരുന്നു.