കൊവിഡ് വാക്സിന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സോണിയാ ഗാന്ധി

single-img
10 April 2021

കൊവിഡ് വാക്സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്സിനുകള്‍ കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാരെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൊവിഡ് സാഹചര്യം വിലയിരുത്തി. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

പഞ്ചാബില്‍ അഞ്ച് ദിവസത്തേക്ക് മാത്രമേ വാക്സിന്‍ ഡോസുകള്‍ ബാക്കിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.