ത്രിപുര ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ പരാജയം

single-img
10 April 2021

ത്രിപുരയിലെ ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക്ദയനീയ പരാജയം. സംസ്ഥാനത്തെ നിർണ്ണായകമായ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ വോട്ടെടുപ്പില്‍ 28 സീറ്റുകളില്‍ 18 ലും പുതിയതായി രൂപീകരിച്ച ടി ഐ പി ആര്‍ എ മുന്നിട്ടുനില്‍ക്കുമ്പോൾ ബി ജെ പിയും സഖ്യകക്ഷിയും ഏഴെണ്ണത്തിൽ മാത്രമാണ് മുന്നില്‍. കൗണ്‍സിലില്‍ ആകെ 30 സീറ്റുകളാണുള്ളത്.

ഇവയിലെ 28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ് ചെയ്യുന്നത്. ത്രിപുരയിൽ ആകെ 20 നിയമസഭാ വിഭാഗങ്ങളിലായാണ് 30 സീറ്റുകള്‍ ഉള്ളത്. നേരത്തെ 2015 മെയ് മാസത്തില്‍ നടന്ന അവസാന സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സി പിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇവിടെ 25 സീറ്റുകള്‍ നേടിയിരുന്നു.