ആ സമയത്ത് ഉണരാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു പക്ഷേ സാധിച്ചില്ല; തന്റെ ഹൃദയം നിലച്ച 12 മിനിറ്റ് സമയത്തെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി യുവതി

single-img
10 April 2021
After Death Life

മരണശേഷം എന്ത്? എന്ന ചോദ്യം മനുഷ്യനുണ്ടായ കാലം മുതൽ ചോദിച്ചുതുടങ്ങിയതാണ്. ഇന്നും ഉത്തരം കണ്ടെത്താനാവാതെ ഒരു സമസ്യയായി അത് അവശേഷിക്കുന്നു. ശാസ്ത്രലോകം ഏറെ പുരോഗമിച്ച ഇക്കാലഘട്ടത്തിൽ പോലും അതൊരു വിസ്മയമായി തുടരുകയാണ്. ഓരോരുത്തരും മരണശേഷമുള്ള ലോകത്തെ കുറിച്ച് പല തരത്തിലാണ് വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. എന്നാല്‍ മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്നതിനെ കുറിച്ചുള്ള സാന്‍ഡി എന്ന യുവതിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് ഫൗണ്ടേഷന്റെ വെബ്സൈറ്റിലാണ് സാന്‍ഡി കുറിപ്പ് പങ്കുവച്ചത്.

മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ച് വന്ന സാന്‍ഡി പറയുന്നത് ഭീകരവും പേടിപ്പെടുത്തുന്നതുമായിരുന്നു ആ നിമിഷങ്ങള്‍ എന്നാണ്. ഹൃദയാഘാതം മൂലം 12 മിനിറ്റ് സാന്‍ഡിയുടെ ഹൃദയം നിലച്ചിരുന്നു. ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ പള്‍സോ, തലച്ചോറില്‍ തരംഗ ചലനമോ ഒന്നും ഉണ്ടായിരുന്നില്ല. ആ 12 മിനിറ്റ് സമയത്ത് സംഭവിച്ച കാര്യങ്ങളാണ് സാന്‍ഡി വെളിപ്പെടുത്തിയത്.

ദശലക്ഷം മൈലുകള്‍ക്ക് അപ്പുറമായിരുന്നു ഞാന്‍. പ്രതികരണ ശേഷി നഷ്ടപ്പെട്ടു. എന്നാല്‍ എന്റെ കൂട്ടുകാര്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കണ്ണുകള്‍ അടഞ്ഞിരുന്നുവെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ആ സമയത്ത് ഉണരാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു പക്ഷേ സാധിച്ചില്ല. എന്റെ കൂടെ ആരോ ഉണ്ടായിരുന്ന പോലെ തോന്നി. മുഴുവന്‍ ഇരുട്ട് നിറഞ്ഞിരുന്നു. ഞാന്‍ ഉച്ചത്തില്‍ കരയാന്‍ ശ്രമിച്ചു. പക്ഷേ അത് സാധിച്ചില്ല. പിന്നീട് പതുക്കെ ഞാന്‍ ഉണരുകയായിരുന്നുവെന്നാണ് സാന്‍ഡി കുറിച്ചത്.