വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

single-img
9 April 2021

വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. 14-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഭക്തര്‍ക്ക് ഞായറാഴ്ചമുതല്‍ 18 വരെയാണ് ദര്‍ശനത്തിന് അനുമതി. 18-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്‌തെത്തുന്ന 10,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇത്തവണമുതല്‍, രണ്ടുഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്കും ദര്‍ശനത്തിന് എത്താമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. രണ്ടുതവണ വാക്‌സിനെടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാണ്.

ഞായറാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ദര്‍ശനത്തിനെത്തും.കോവിഡ് പരിശോധന നടത്താതെ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവര്‍ക്കുംവേണ്ടി നിലയ്ക്കലില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തും.