പശ്ചിമബംഗാളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് മമതയുടെ പരാജയമെന്ന് അമിത് ഷാ

single-img
9 April 2021

പശ്ചിമ ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചാല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യണം എന്നറിയാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ഇത്തവണ മമതാ ബാനര്‍ജിയുടെ പരാജയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയില്‍ മമതാ ബാനര്‍ജി അസത്യ പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. അതിനിടെ നാളത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആയിട്ടുള്ളവര്‍ക്ക് കര്‍ശന സുരക്ഷ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.