മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
9 April 2021

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ചാടാന്‍ പറയുമ്പോള്‍ ചാടുന്ന പാവ മാത്രമാണ് ഉദ്യോഗസ്ഥനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പരാജയ ഭീതിയിലാണ് സി.പി.ഐ.എമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഹ്വാനം ചെയ്തു. കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍