ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടി; ഇരുവര്‍ക്കും ഗുരുതര പരിക്ക്

single-img
9 April 2021

തിരുവനന്തപുരം പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയും വെട്ടുകത്തികൊണ്ട് വെട്ടിയത്. സംഭവത്തില്‍ കുശാല്‍ സിംഗ് മറാബിയെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ എട്ടു മണിക്ക് പോത്തന്‍കോട് പൂലന്തറയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് കൈ തൂങ്ങിയ നിലയിലാണ് സീതാഭായിയെ അയല്‍ക്കാര്‍ കണ്ടത്. ഇവര്‍ക്കും മകന്‍ അരുണിനും തലയ്ക്ക് ഗുരുതര പരിക്കുണ്ട്. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് കുശാല്‍ സിംഗും കുടുംബവും കേരളത്തിലെത്തിയത്.