മൻസൂർ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ

single-img
9 April 2021

കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വളയത്ത് ഒളിവിൽ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മൻസൂർ വധക്കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട മൻസൂറിൻറെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം, കൊലപാതകത്തിനുള്ള ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത് വാ​ട്‌​സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷി​നോ​സി​ൻറെ മൊ​ബൈ​ലി​ൽ നി​ന്നു​മാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.