കേരളത്തില്‍ കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

single-img
9 April 2021
kk shailaja covid 19

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കില്‍ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ഏപ്രില്‍ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.