സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വ്യാജ വാര്‍ത്തയുമായി ക്രൈം നന്ദകുമാർ; ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരുവല്ല എന്ന് സ്പീക്കര്‍

single-img
9 April 2021

സ്പീക്കർ ശ്രീ രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വ്യാജ വാര്‍ത്തയുമായി ക്രൈം നന്ദകുമാർ. സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായുള്ള ബന്ധം മൂലം സ്പീകർ ശ്രീരാമകൃഷ്ണന്റെ വീട്ടിൽ കലഹം ഉണ്ടായി എന്നും പിന്നീട് ഇത് സ്പീക്കറേയും ഭാര്യയേയും തമ്മിൽ മാനസീകമായും മറ്റും വഴക്കിലേക്ക് എത്തിച്ചു എന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ സ്പീക്കര്‍ രംഗത്തെത്തി.

ഞാന്‍ ഇവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടതായും കുപ്രചരണങ്ങളെ തള്ളി കളയുന്നതായും സ്പീക്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ പറഞ്ഞു. മാത്രമല്ല, താന്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ ഓൺ ലൈൻ മാധ്യമ പ്രവർത്തകൻ നികൃഷ്ട ജീവി എന്നും സ്പീക്കർ പറഞ്ഞു.

തനിക്ക് ഒരു ഏജൻസിയേയും പേടിയില്ല. ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും കാര്യങ്ങൾ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ ഫേസ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

അതേസമയം, വ്യാജ വാര്‍ത്തയില്‍ നന്ദകുമാറിന്റെ വാക്കുകളിങ്ങനെയായിരുന്നു:

കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു മൂന്നാം തവണയാണ്‌ സ്പീക്കർ ചെല്ലാതിരിക്കുന്നത്. അമിതമായി ഉറക്ക ഗുളികകൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ കഴിക്കുകയായിരുന്നു. കസ്റ്റംസിനെ അഭിമുഖീകരിക്കാൻ ഉള്ള മാനസീക പ്രശ്നം അതു പോലെ വീ​‍ട്ടിൽ ഉള്ള വിഷയങ്ങളും സ്പീക്കർ ശ്രീരാമകൃഷ്ണനെ അലട്ടിയിരുന്നു.

ഒരു ഭാര്യക്കും സഹിക്കാൻ ആവാത്ത വിഷയങ്ങളാണ്‌ വരുന്നത്.ഈ വിവരങ്ങൾ തനിക്ക് ലഭിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കൾ വഴിയാണ്‌. ഇതുവരെ സ്പീക്കർ വീട്ടിൽ പറഞ്ഞത് പ്രചരിക്കുന്നത് എല്ലാം കള്ളം ആനെന്നാണ്‌ ചെന്നിത്തലയും കെ സുരേന്ദ്രനും പറയുന്നത് എല്ലാം കള്ളമാണ്‌ എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീട്ടുകാരും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ തകർന്ന് പോവുകയായിരുന്നു. എന്നാൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാര്യ പാർട്ടി തലത്തിൽ പലരോടും അന്വേഷിച്ചപ്പോൾ വിവരം സത്യം എന്ന് ബോധ്യപ്പെടുകയായിരുന്നു.

ഇതോടെ ആണ്‌ വിഷയമായത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ എറണാകുളത്തേ സ്റ്റാർ ഹോട്ടലിൽ സ്വപ്നയുമായി കഴിഞ്ഞു എന്നും 21 തവണ വിദേശത്ത് സ്വപ്നയുമായി പോയി. 21 തവണയും സ്വപ്നയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ കഴിഞ്ഞു എന്നും ഒന്നിച്ചു എന്നും ഉള്ള വാർത്ത വീട്ടിൽ അറിഞ്ഞു. ഇതാണ്‌ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാര്യക്ക് ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും സ്പീക്കർ ശ്രീരാമകൃഷ്ണനോട് കാര്യങ്ങൾ ചോദിക്കുകയായിരുന്നു.

https://www.facebook.com/watch/?v=1158886931227934&t=0