ബിജെപിയുടെ ഓപ്പറേഷൻ താമരയെ പേടി ; അസമില്‍ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

single-img
9 April 2021

അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപുതന്നെ, കുതിരക്കച്ചവടം തടയാൻ സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്കു മാറ്റി കോണ്‍ഗ്രസ്. ഫലം വരുമ്പോള്‍ ജയിക്കുന്നവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയ്ക്കിടയിലാണു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലെ 22 സ്ഥാനാർത്ഥികളെ ജയ്പുരിലെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്.

മുന്‍പ് രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ടിലാണ് ഇപ്പോള്‍ ഇവരെയും താമസിപ്പിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്. ‘തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നതു ബിജെപി പതിവാക്കിയതിനാൽ ജാഗ്രത പാലിക്കാൻ സഖ്യകക്ഷികൾ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല ഇതിനെപറ്റി പ്രതികരിച്ചത്.