വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍

single-img
8 April 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഏകദേശ 50 കിലോ വരെ തൂക്കം വരുന്ന ഉപയോഗിക്കാത്ത പോസ്റ്ററുകളാണ് വില്‍പനയ്ക്ക് എത്തിച്ചത്.

നന്ദന്‍കോട്ട് പ്രവര്‍ത്തിക്കുന്ന മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് പോസ്റ്റർ എത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം മാത്രമേ ആയുള്ളൂ, അതിനിടെ പോസ്റ്ററുകള്‍ വന്‍തോതില്‍ വില്‍പനക്ക് എത്തിയത് ആളുകളില്‍ വലിയ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. എന്തായാലുംകുറവൻകോണം മേഖലയിൽ വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവയെന്നാണ് സൂചന. പോസ്റ്ററുകൾ ആരാണ് വിൽപനയ്ക്ക് എത്തിച്ചത് എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പാർട്ടി നേതൃത്വം.