കൊവിഡ് പ്രതിരോധത്തില്‍ കുവൈത്തിന്റെ പ്രതിരോധ നടപടികളെ പ്രശംസിച്ച് ഐക്യ രാഷ്ട്ര സഭ

single-img
8 April 2021

കോവിഡ് പ്രതിരോധത്തിനായുള്ള കുവൈത്തിന്റെ നടപടികള്‍ക്ക് പ്രശംസയുമായി യൂ എന്‍ . കോവിഡിന്റെ ആരംഭ ഘട്ടം മുതല്‍ കുവൈത്ത് സ്വീകരിച്ച സമീപനം ആശാവഹമാണെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും റസിഡന്റ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.താരീഖ് അല്‍ ഷെയ്ഖ് പറഞ്ഞു.

മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കാന്‍ സ്വദേശികളും വിദേശികളും തയ്യാറായതും ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിച്ചും ഫീല്‍ഡ് ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയും പ്രതിരോധം ശക്തമാക്കാന്‍ കുവൈത്ത് ശ്രദ്ധിച്ചതും യൂ എന്‍ പ്രശംസിച്ചു
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ മികച്ച നടപടികളാണ് സ്വീകരിച്ചതെന്നും അധികൃതര്‍ വിലയിരുത്തി.