നിഗൂഢതകളുമായി മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തി

single-img
8 April 2021

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. മഞ്ജുവാരിയരും സണ്ണിവെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്‌നും എത്തുന്നു. ക്ലെമന്റ് എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.